മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് 1951ൽ നടത്തിയ ഒരു പ്രസംഗത്തെ അടിസ്ഥാനമാക്കി 1954 ൽ പ്രസിദ്ധീകരിച്ച മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ്, 1951 ഏപ്രിൽ 15നു, കുന്നംകുളം പഴയ പള്ളിയിൽ (സെന്റ് ലാസറസ് പള്ളി) വെച്ച് നടത്തിയ പ്രസംഗത്തിന്റെ പകർപ്പാണിത്. ഓർത്തഡോൿസ് – യാക്കോബായ തർക്കം മൂർച്ഛിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിൽ, സഭാചരിത്രത്തെയും, വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകതേയും പറ്റി നടത്തിയ വികാരപരമായ പ്രഭാഷണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഗീവർഗീസ് മാർ പീലക്സിനോസിൻ്റെ പ്രസംഗം പിൽക്കാലത്ത് ലഘുലേഖയുടെ രൂപത്തിൽ പ്രസിദ്ധീകരിച്ചത് റെവറൻ്റ്. ഡീക്കൻ.ജോസ് പുലിക്കോട്ടിൽ ആണ്.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം
- പ്രസിദ്ധീകരണ വർഷം: 1954
- താളുകളുടെ എണ്ണം: 16
- അച്ചടി: A.R.P Press, Kunnamkullam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി