1954 – ൽ ശൂരനാട്ടു കുഞ്ഞൻപിള്ള പ്രസിദ്ധീകരിച്ച അലങ്കാരസംക്ഷേപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഷാ അലങ്കാരങ്ങളെക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥമാണ് അലങ്കാരസംക്ഷേപം. ഈ കൃതിയുടെ രചയിതാവിനെക്കുറിച്ച് പല വാദങ്ങളും നിലനിൽക്കുന്നു. മഹാകവി ഉള്ളൂർ അലങ്കാരസംക്ഷേപം എന്ന പേരിൽ ഈ ഗ്രന്ഥത്തെ കേരളസാഹിത്യചരിത്രം ഒന്നാം
വാല്യത്തിൽ ഉൾപ്പെടുത്തി പ്രതിപാദിച്ചിട്ടുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: അലങ്കാരസംക്ഷേപം
- രചയിതാവ്: അജ്ഞാത കർതൃകം
- പ്രസിദ്ധീകരണ വർഷം: 1954
- അച്ചടി: കമലാലയാ പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 66
- സ്കാൻ ലഭ്യമായ ഇടം: കണ്ണി