1953 – സ്വാതന്ത്ര്യത്തിലേയ്ക്ക് – ഫൾട്ടൻ ജെ. ഷീൻ

1953 – ൽ പ്രസിദ്ധീകരിച്ച, ഫൾട്ടൻ ജെ. ഷീൻ രചിച്ച സ്വാതന്ത്ര്യത്തിലേയ്ക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - സ്വാതന്ത്ര്യത്തിലേയ്ക്ക് - ഫൾട്ടൻ ജെ. ഷീൻ
1953 – സ്വാതന്ത്ര്യത്തിലേയ്ക്ക് – ഫൾട്ടൻ ജെ. ഷീൻ

സ്വാതന്ത്ര്യത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനവും സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗങ്ങളും ഏതൊക്കെയാണെന്ന് ശാസ്ത്രീയമായി ഇതിൽ പ്രതിപാദിക്കുന്നു. സാമൂഹിക സാഹചര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യത്തെ കുറിക്കുന്ന സങ്കീർണമായ ആശയങ്ങൾ ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ. സാധാരണ ജനങ്ങളിൽ ചിന്താശീലം ഉളവാക്കുന്നതിനും സ്വാതന്ത്ര്യബോധത്തെ കുറിക്കുന്ന യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്താനും പര്യാപ്തമായ പുസ്തകമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്വാതന്ത്ര്യത്തിലേയ്ക്ക്
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: ജെ.എം. പ്രസ്സ്, ആലുവ
  • താളുകളുടെ എണ്ണം: 279
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *