1953-ൽ പ്രസിദ്ധീകരിച്ച, പി.കെ. കോരു എഴുതിയ ജ്യോതിഷബാലബോധിനി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1953 – ജ്യോതിഷബാലബോധിനി
പൂർവഖണ്ഡം, അപരഖണ്ഡം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് പുസ്തകത്തെ തിരിച്ചിരിക്കുന്നത്. ജ്യോതിശ്ശാസ്ത്രത്തിൻ്റെ ക്രമമായ വളർച്ചയെ ഇതിൽ വിശദമാക്കുന്നു. നക്ഷത്രഗണങ്ങളെക്കുറിച്ചും അവയുടെ ദിവസംതോറുമുള്ള സഞ്ചാരത്തെക്കുറിച്ചും ഭൂമിയുടെ ആകൃതിയും വലിപ്പവും, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയുടെ സഞ്ചാരം, ജ്യോതിഷത്തെക്കുറിച്ചുള്ള പ്രാചീനസിദ്ധാന്തങ്ങൾ എന്നിവയാണ് പൂർവഖണ്ഡത്തിലുള്ളത്.
ജ്യോതിഷത്തെക്കുറിച്ചുള്ള ആധുനികസിദ്ധാന്തങ്ങൾ, സൗരവ്യൂഹം, നക്ഷത്രങ്ങൾ, ആപേക്ഷികസിദ്ധാന്തം, ആകാശഗംഗ തുടങ്ങിയവയെക്കുറിച്ചാണ് രണ്ടാം ഭാഗത്ത് വിവരിക്കുന്നത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ജ്യോതിഷബാലബോധിനി
- പ്രസിദ്ധീകരണ വർഷം: 1953
- അച്ചടി: Geetha Press, Thrissur
- താളുകളുടെ എണ്ണം: 312
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
