1953-ൽ പ്രസിദ്ധീകരിച്ച, ഭാഷാത്രൈമാസികം വോള്യം 3 ലക്കം 1,2,3,4 എന്നിവയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മലയാളത്തിലെ പ്രാചീന കൃതികളെ പരിചയപ്പെടുത്തുന്നതിനായും സാഹിത്യ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനുമായി ആരംഭിച്ചതാണ് ഭാഷാത്രൈമാസികം. തിരുവിതാംകൂർ യൂണിവേഴ്സിറ്റി ഓറിയൻ്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി ആണ് ഇത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് 1951-ൽ ത്രൈമാസികത്തിൻ്റെ രണ്ടാം വാല്യം പൂർത്തിയായെങ്കിലും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഭാഷാ, അലങ്കാര ഗ്രന്ഥങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം വോള്യത്തിൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഗവേഷണസമിതി റിപ്പോർട്ടുകൾ, ഉണ്ണിച്ചിരുതേവീചരിതം, പൊന്നിറത്താൾകഥ തെക്കൻ പാട്ട്, നായിക്കന്മാരുടെ തിരുവിതാംകൂർ ആക്രമണത്തെക്കുറിച്ചുള്ള ശൂരനാട് കുഞ്ഞൻപിള്ളയുടെ ലേഖനം, വിജ്ഞാനപരമ്പരയിൽ ഏഴ് ലേഖനങ്ങൾ എന്നിങ്ങനെ വായിക്കാം. മൂന്നാം വോള്യത്തിൽ ലീലാതിലകത്തിൻ്റെ മാതൃകയിലുള്ള പഴയ അലങ്കാരഗ്രന്ഥമായ അലങ്കാരസംക്ഷേപം, തിരുവിതാംകൂർ സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയിലെ ഗ്രന്ഥത്തെ അവലംബിച്ചെഴുതിയ സംഗീതശാസ്ത്രം എന്ന ലേഖനം, കൃസ്തീയമതതത്വങ്ങൾ സാധാരണക്കാർക്കു മനസ്സിലാക്കാൻ ഉദ്ദേശിച്ചെഴുതിയ ഞാനമുത്തുമാല, കളരിവിദ്യയെക്കുറിച്ചുള്ള ലേഖനം, ഭാഷാഗവേഷണത്തെ അധികരിച്ചെഴുതിയ ലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിലെ ഉള്ളടക്കത്തിലെ പേജുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകൾ ക്രമത്തിലല്ല. ഓരോ ലേഖനത്തിൻ്റെ തുടക്കത്തിലും ഒന്ന്, രണ്ട് എന്നിങ്ങനെ നൽകിയിരിക്കുകയാണ്. എല്ലാ പുസ്തകങ്ങളുടെയും തുടക്കത്തിൽ ദേവീസ്തവങ്ങൾ കൊടുത്തിട്ടുണ്ട്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭാഷാത്രൈമാസികം വോള്യം 3 ലക്കം 1, 2
- പ്രസിദ്ധീകരണ വർഷം: 1953
- താളുകളുടെ എണ്ണം: 182
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: ഭാഷാത്രൈമാസികം – വോള്യം 3 ലക്കം 3
- പ്രസിദ്ധീകരണ വർഷം: 1953
- താളുകളുടെ എണ്ണം: 112
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
- പേര്: ഭാഷാത്രൈമാസികം – വോള്യം 3 ലക്കം 4
- പ്രസിദ്ധീകരണ വർഷം: 1953
- താളുകളുടെ എണ്ണം: 114
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
