1952– ൽ പ്രസിദ്ധീകരിച്ച, വിദ്വാൻ, കുറുവാൻതൊടി ശങ്കരനെഴുത്തച്ഛൻ രചിച്ച വൈരമാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952-ൽ ശങ്കരനെഴുത്തച്ഛൻ രചിച്ച വൈരമാല എന്ന ഈ പുസ്തകത്തിൽ തിരിച്ചടി, ഒരാൾക്കെത്ര ഭൂമി വേണം, വൈരമാല, നന്മയ്ക്കു കിട്ടിയ ശിക്ഷ, കർത്തവ്യം, ഭിക്ഷക്കാരൻ എന്നിങ്ങനെ ആറ് കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കഥകൾ എല്ലാം ഹിന്ദുസ്ഥാനി, റഷ്യൻ, ഫ്രഞ്ച്, ഹിന്ദി തുടങ്ങിയ അന്യഭാഷകളിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: വൈരമാല
- പ്രസിദ്ധീകരണ വർഷം: 1952
- അച്ചടി: The Prakasakaumudi Printing Works, Calicut
- താളുകളുടെ എണ്ണം:152
- സ്കാൻ ലഭ്യമായ ഇടം: കണ്ണി