1952-ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ മൂന്നാം ഫാറത്തിലെ (ഇന്നത്തെ ഏഴാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച ശ്രീ രവീന്ദ്രനാഥ ടാഗൂർ എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1952- ശ്രീ രവീന്ദ്രനാഥ ടാഗൂർ
പ്രശസ്ത ബംഗാളി കവിയും, നോവലിസ്റ്റുമായ ശ്രീ രവീന്ദ്രനാഥ ടാഗൂറിൻ്റെ ജീവിതവും സംഭാവനകളും പരിചയപ്പെടുത്തുന്ന ഒരു പാഠപുസ്തകമാണ് ഇത്. മൂന്നാം ഫാറം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഈ പുസ്തകം ടാഗോറിൻ്റെ സൃഷ്ടികൾ, ചിന്തകൾ, ജീവിത സംഭവങ്ങൾ എന്നിവയെ കുറിച്ചുള്ള സമഗ്രമായ ഒരു അവലോകനം നൽകുന്നു. 1952 -1953 കാലഘട്ടത്തിൽ ടാഗോറിൻ്റെ സംഭാവനകളെ പരിചയപ്പെടുത്തുന്നതിൽ പുസ്തകം പ്രധാന പങ്കുവഹിച്ചു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ശ്രീ രവീന്ദ്രനാഥ ടാഗൂർ
- രചയിതാവ്: പി. ശ്രീധരൻപിള്ള
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം:80
- അച്ചടി: Government of Travancore – Cochin1952-1953
- സ്കാൻ ലഭ്യമായ ഇടം: കണ്ണി