1952 ൽ പ്രസിദ്ധീകരിച്ച, സി കെ . മറ്റം രചിച്ച പൂവും കായും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

പ്രശസ്ത സാഹിത്യകാരനും ,മലയാളഭാഷയിൽ കറകളഞ്ഞ ,അനവധി ഉത്തമഗ്രന്ഥങ്ങളുടെ കർത്താവും ,വിശ്വ സാഹിത്യ സാംഘടനയുടെ ഭാരത പ്രതിനിധി എന്നീ നിലകളിൽ പ്രഖ്യാതനുമായ ഫാദർ മറ്റത്തിൻ്റെ പൂവുംകായുമെന്ന ഈ പുസ്തകത്തിൽ ഒന്നാമത്തെതു കൈരളിയുടെ അക്ഷരമാല എന്ന ഉപന്യാസമാണ്.കൂടാതെ കേരളത്തിലെ നൃത്യ കലകളേക്കുറിച്ചും,കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തെക്കുറിച്ചും ഈ പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പൂവും കായും
- രചയിതാവ്: സി കെ .മറ്റം
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 148
- അച്ചടി:Sahithya Nilayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി