1952 ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച ചാണക്യൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യൻ്റെ കഥയാണ് ഈ നോവലിൽ പറയുന്നത്. സങ്കീർണ്ണമായ കഥ ലളിതമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ചാണക്യൻ
- പ്രസിദ്ധീകരണ വർഷം: 1952
- അ ച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവ പേരൂർ
- താളുകളുടെ എണ്ണം: 181
- സ്കാൻ ലഭ്യമായ ഇടം: കണ്ണി