1949 – കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് – റാബർറ്റ് മാഗിഡോഫ്

1949 – ൽ പ്രസിദ്ധീകരിച്ച, റാബർറ്റ് മാഗിഡോഫ് രചിച്ച കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - കോപപരിതാപങ്ങളോടുകൂടി - റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് - റാബർറ്റ് മാഗിഡോഫ്
1949 – കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് – റാബർറ്റ് മാഗിഡോഫ്

അമേരിക്കൻ പത്രപ്രതിനിധിയായി പന്ത്രണ്ട് വർഷം റഷ്യയിൽ സേവനമനുഷ്ഠിച്ച റാബർറ്റ് മാഗിഡോഫിൻ്റെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ചാരൻ ആണെന്ന് സംശയിക്കപ്പെട്ടതിൻ്റെ പേരിൽ മൂന്നുദിവസത്തെ മുന്നറിവ് മാത്രം ലഭിച്ച്‌ അദ്ദേഹത്തിന് റഷ്യ വിട്ടു പോകേണ്ടിവന്നു. ആത്മകഥാംശമുള്ള ഈ പുസ്തകത്തിൽ താൻ അനുഭവിച്ച റഷ്യൻ ജീവിതത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. റഷ്യയിലെ അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ വിമർശനവും ജനങ്ങളുടെ ദൈനംദിന ജീവിതവും ഏറ്റവും സമഗ്രമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം കൂടിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 264
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *