1948ൽ സി.കെ. മൂസത് രചിച്ച പരമാണുലോകം എന്ന ശാസ്ത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പദാർത്ഥം, തന്മാത്ര, അണു ഇവയുടെ സ്വഭാവത്തെയും ഘടനയെയും കുറിച്ചുള്ള രസകരമായ പഠനമാണ് സി. കെ. മൂസ്സത് ഈ ഗ്രന്ഥത്തിൽ നടത്തുന്നത്. മലയാളത്തിൽ വളരെ കുറഞ്ഞ ശാസ്ത്ര പുസ്തകങ്ങളാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചില ശാസ്ത്ര സംജ്ഞകൾക്ക് ഏറ്റവും അനുയോജ്യമായ മലയാളപദങ്ങൾ കണ്ടെത്തിയും ചില സംജ്ഞകൾക്ക് ഇംഗ്ളീഷ് പദങ്ങൾ തന്നെ നിലനിർത്തിയും ആണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: പരമാണുലോകം
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1948
- താളുകളുടെ എണ്ണം: 76
- അച്ചടി:The Venus Press, Konni
- സ്കാൻ ലഭ്യമായ ഇടം: കണ്ണി