1948 – ൽ പ്രസിദ്ധീകരിച്ച, റവ.കെ. മാർക്ക് രചിച്ച പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മംഗലാപുരം ബാസൽ മിഷ്യൻ സെമിനാരിയിൽ 1935- 1937 വരെ വൈദികവിദ്യാപരിശീലനത്തിനായി പോയിരുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായിട്ടാണ് ഈ പുസ്തകത്തിന് ആധാരമായ സംഗതികൾ എഴുതിയുണ്ടാക്കിയത്. ഹോശേയാ ,ആമോസ്, യോവൽ, ഓബല്യാവ്, യോനാ ,മിഖാ, നഹ്മം, ഹബക്ക്, സെഫനാവ്, സെഖയ്യാവ്, മലാഖി എന്നീ പ്രവാചകരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇതിൽ കാണുന്നത്. ഈ പ്രവാചകരുടെ കാലം,ജീവചരിത്രം,സംഭാവനകൾ, പ്രാധാന്യം തുടങ്ങിയവ ചർച്ച ചെയ്യുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1948
- അച്ചടി: ബേസൽ മിഷൻ പ്രസ്സ്, മാംഗ്ലൂർ
- താളുകളുടെ എണ്ണം: 95
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
