1948 – പാരിജാതം മാസിക – പുസ്തകം 12ൻ്റെ 12 ലക്കങ്ങൾ

1948 ഓഗസ്റ്റ്‌ മുതൽ 1949 ജൂലൈ വരെ പ്രസിദ്ധീകരിച്ച, പാരിജാതം  മാസികയുടെ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 – 1949 പാരിജാതം മാസിക – പുസ്തകങ്ങൾ 12
1948 – 1949 പാരിജാതം മാസിക – പുസ്തകങ്ങൾ 12

1947- മെയ് മാസം പ്രസിദ്ധീകരണം ആരംഭിച്ച ഒരു സാഹിത്യ മാസികയായിരുന്നു പാരിജാതം മാസിക. ഈ മാസിക പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടാം വർഷത്തിലേയ്ക്ക് കടക്കുകയാണു് എന്ന് പുസ്തകം രണ്ടിൻ്റെ ഒന്നാം ലക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ മാസിക എവിടെനിന്നുമാണ് പ്രസിദ്ധീകരണം ആരംഭിച്ചിരുന്നതെന്നോ, അതിൻ്റെ അച്ചടിയെപറ്റിയോ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്തിരിക്കുന്ന ഈ 12 ലക്കങ്ങൾ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നു ലഭ്യമായിട്ടുള്ളവയാണ്.  ഈ ലക്കങ്ങളിൽ ആ കാലഘട്ടത്തിലെ സാമൂഹ്യ, സംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രസക്തമായ സാംസ്കാരിക അഭിപ്രായങ്ങൾ, ഉപന്യാസങ്ങൾ, കഥകൾ, കവിതകൾ,വിവർത്തനങ്ങൾ  എന്നിവയെല്ലാം ഉൾപ്പെടുത്തിയിരുന്നു . സാമൂഹ്യ പ്രസക്തിയുള്ള ലേഖനങ്ങളും, ചരിത്ര പ്രാധാന്യമുള്ള വാർത്തകളും, അനുസ്മരണങ്ങളും എല്ലാം  ഈ മാസികയുടെ മാത്രം പ്രത്യേകതയായിരുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര് : പാരിജാതം മാസിക 
  • പ്രസിദ്ധീകരണ വർഷം: 1948 – 1949
  • ലക്കങ്ങളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *