1947-ൽ പ്രസിദ്ധീകരിച്ച, ദി കൊമേഴ്സ്യൽ കേരള സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലബാർ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ കോൺഫറൻസിൻ്റെ ഭാഗമായി പുറത്തിറക്കിയ ഒരു പ്രത്യേക സ്മരണികയാണ് ദി കൊമേഴ്സ്യൽ കേരള. മലബാറിലെ വ്യവസായ-വാണിജ്യ മേഖലകളുടെ ചരിത്രവും പുരോഗതിയും രേഖപ്പെടുത്തിയ വളരെ പ്രധാനപ്പെട്ട ഒരു ചരിത്രരേഖയാണിത്. ഒന്നാം ഭാഗത്തിൽ ഇന്ത്യയുടെയും മലബാറിൻ്റെയും സാമ്പത്തിക, സാമൂഹിക വശങ്ങളെക്കുറിച്ച് പ്രമുഖർ എഴുതിയ ലേഖനങ്ങളാണിതിലുള്ളത്. അക്കാലത്തെ പ്രമുഖരായ എച്ച്. സീതാരാമ റെഡ്ഡി, കോയപ്പത്തോടി അഹമ്മദ് കുട്ടി സാഹിബ്, വി.കെ. എരടി എന്നിവരുടെ ചിത്രങ്ങൾ, കേരളത്തിൻ്റെ വാണിജ്യ ചരിത്രം, തെങ്ങ് കൃഷി, മലബാറിലെ കടൽ കടന്നുള്ള വ്യാപാരം, വനസമ്പത്ത്, മത്സ്യബന്ധനം എന്നിവയെക്കുറിച്ചുള്ള ആധികാരികമായ പഠനങ്ങൾ എന്നിവയും ഇതിലുണ്ട്. രണ്ടാം ഭാഗത്തിൽ പ്രാദേശികമായ വ്യവസായങ്ങൾക്കും സംസ്കാരത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നുത് . ടി. ബാലകൃഷ്ണൻ നായർ ‘നമ്മുടെ പണ്ടത്തെ കച്ചവടബന്ധങ്ങളെ’ കുറിച്ചും സാമുവൽ ആറോൺ ‘കേരളത്തിൻ്റെ പുരോഗതിയെ’ കുറിച്ചും വിവരിക്കുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ മലബാറിൻ്റെയും കേരളത്തിൻ്റെയും സമഗ്രമായ വികസനം ലക്ഷ്യമിട്ടു നടന്ന ചർച്ചകളുടെയും പഠനങ്ങളുടെയും സമാഹാരമാണ് ഈ സ്മരണിക.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ദി കൊമേഴ്സ്യൽ കേരള
- എഡിറ്റർ: കീഴേടത്ത് വാസുദേവൻ നായർ
- പ്രസിദ്ധീകരണവർഷം: 1947
- താളുകളുടെ എണ്ണം: 174
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
