1947 – ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി എഴുതിയ രാധാറാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാധാറാണി, മീനാംബിക, ഭാനുമതി എന്നിങ്ങനെ മൂന്നു കഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് ഇത്. ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതിയിലെ കഥാപാത്രമാണ് രാധാറാണി. പാശ്ചാത്യ കഥയുടെ സ്വാധീനത്തിൽ തയ്യാറാക്കിയതാണ് മീനാംബിക. ചരിത്ര പ്രസിദ്ധമായ ഒരു സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ രചിച്ച കഥയാണ് ഭാനുമതി.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: രാധാറാണി
 - പ്രസിദ്ധീകരണ വർഷം: 1947
 - അച്ചടി: വിദ്യാവിലാസം പ്രസ്സ്, തിരുവനന്തപുരം
 - താളുകളുടെ എണ്ണം: 128
 - സ്കാൻ ലഭ്യമായ ഇടം: കണ്ണി
 
