1947-ൽ പ്രസിദ്ധീകരിച്ച, പുനം നമ്പൂതിരി രചിച്ചതെന്നു കരുതുന്ന ഭാഷാരാമായണം ചമ്പു(ബാലകാണ്ഡം) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുനം നമ്പൂതിരി രചിച്ചതെന്നു കരുതുന്ന ഒരു ചമ്പു കൃതിയാണ് ഭാഷാരാമായണം ചമ്പു. ഭാഷാ ചമ്പുക്കളിൽ സാഹിത്യ ഗുണപൂർണത കൊണ്ടും വലിപ്പം കൊണ്ടും പ്രഥമസ്ഥാനത്തു നിൽക്കുന്ന കൃതിയാണിത്. രാവണോത്ഭവം, രാമാവതാരം, താടകാവധം തുടങ്ങി സ്വർഗാരോഹണം വരെയുള്ള ഇരുപത് പ്രബന്ധങ്ങളാണ് രാമായണം ചമ്പുവിലുള്ളത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ഭാഷാ – രാമായണ – ചമ്പു – ബാലകാണ്ഡം
- പ്രസിദ്ധീകരണ വർഷം: 1947
- അച്ചടി: ഗവൺമെൻ്റെ പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം:282
- സ്കാൻ ലഭ്യമായ ഇടം:കണ്ണി