1946ൽ മാർതോമ്മാ പ്രസിദ്ധീകരണ സമിതി പുറത്തിറക്കിയ മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം എന്ന കൃതിയുടെ പതിനാലാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഞായറാഴ്ച കാലത്തെ നമസ്കാരക്രമവും വിശുദ്ധ കുർബാനയുടെ ക്രമവും എപ്പിസ്കോപ്പൽ സംഘത്തിൽ നിന്നുള്ള അനുമതി പ്രകാരം സഭയിലെ പൊതു ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പതിനാലാം പതിപ്പും, എപ്പിസ്കോപ്പൽ സംഘം അംഗീകരിച്ച മൂന്നാം പതിപ്പു കൂടിയാണ് ഈ കൃതി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
- പ്രസിദ്ധീകരണ വർഷം: 1946
- താളുകളുടെ എണ്ണം: 116
- അച്ചടി: T. A. M. Press, Thiruvalla
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി