1946 – ൽ പ്രസിദ്ധീകരിച്ച, റവ.കെ. മാർക്ക് രചിച്ച ഫാത്തിഹാനിരൂപണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അൽ-ഫാത്തിഹ ഖുർആനിലെ ആദ്യ സൂറത്ത് ആണ്. ഇതിനെ ഉമ്മുൽ കിതാബ് (ഗ്രന്ഥത്തിൻ്റെ മാതാവ്) എന്നും വിളിക്കുന്നു. ഇസ്ലാമിൽ എല്ലാ നമസ്കാരങ്ങളിലും നിർബന്ധമായി വായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ് ഇത്. പ്രസ്തുത പ്രാർത്ഥനയുടെ വിശദമായ വ്യാഖ്യാനമാണ് ഈ പുസ്തകം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഫാത്തിഹാനിരൂപണം
- പ്രസിദ്ധീകരണ വർഷം: 1946
- അച്ചടി: ബേസൽ മിഷൻ പ്രസ്സ്, മാംഗ്ലൂർ
- താളുകളുടെ എണ്ണം: 54
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
