1945-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ശരണോപഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ശബരിമല ശാസ്താവിനെപ്പറ്റിയുള്ള സ്തോത്രങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. നാലു വരികൾ വീതം എന്ന മട്ടിലെഴുതിയ കാവ്യം ‘നരനായിങ്ങനെ’ എന്ന ഈണത്തിലാണ് ചൊല്ലേണ്ടത്. ഓരോ ചരണത്തിൻ്റെയും അവസാനത്തിൽ ശരണമയ്യപ്പാ എന്ന് തുടങ്ങുന്ന ആദ്യ വരികൾ ചൊല്ലേണ്ടതാണെന്നും അല്ലെങ്കിൽ ശരണമയ്യപ്പാ എന്ന് ഉച്ചരിക്കുകയും വേണ്ടതാണെന്ന് പുസ്തകത്തിൻ്റെ ഒടുക്കം കൊടുത്തിരിക്കുന്ന ടിപ്പണിയിൽ എഴുതിയിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്മെൻ്റ് നൽകിയ ബഹുമതിയായ റാവു സാഹിബ് എന്നത് ചേർത്താണ് പുസ്തകത്തിൽ ഗ്രന്ഥകാരൻ്റെ പേര് നൽകിയിരിക്കുന്നത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശരണോപഹാരം
- പ്രസിദ്ധീകരണ വർഷം: 1945
- അച്ചടി: Sreedhara Printing House, Thiruvananthapuram
- താളുകളുടെ എണ്ണം: 46
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
