1944 മുതൽ 1945വരെ പ്രസിദ്ധീകരിച്ച, യുദ്ധസഞ്ചിക പുസ്തകത്തിൻ്റെ 48 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940-കളിലെ മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ഏറെ പ്രധാനപ്പെട്ട പ്രസിദ്ധീകരണ പരമ്പരയാണിത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തിൻ്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങൾ വിശദീകരിക്കാൻ ലക്ഷ്യമിട്ടാണ് ഇതു് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. വാർത്താ സംപ്രക്ഷണങ്ങൾ, ഇന്ത്യയിലെ യുദ്ധസമയ സാമ്പത്തിക നിയന്ത്രണങ്ങൾ, ഭക്ഷ്യ ക്ഷാമം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ , ലേഖനങ്ങൾ, കവിതകൾ,ചെറുകഥകൾ, ലോകമഹായുദ്ധത്തിലെ സംഭവവികാസങ്ങൾ, ബ്രിട്ടീഷുകാർക്ക് സൈനിക സഹായം നൽകുന്നതിൽ ഇന്ത്യയുടെ പങ്ക്, കേരളത്തിലെ ദേശിയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ, കാർട്ടൂണുകൾ, രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങൾ എന്നിവ ഉൾപ്പെടുത്തി 1944 സെപ്റ്റംബറിൽ പ്രസിദ്ധീകരണം തുടങ്ങി. മലയാള ഭാഷയിൽ ആഗോള രാഷ്ട്രീയത്തെ നിരീക്ഷിക്കാൻ ശ്രമിച്ച ആദ്യകാല പത്രപ്രവർത്തനരീതികളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. യുദ്ധം അതി വിദൂരമായ ഒരു സംഭവമല്ല, കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്ന ചിന്ത വായനക്കാരിൽ ഉളവാക്കാനും ഇതു സഹായിച്ചു. ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്തിരിക്കുന്ന ഈ 48 ലക്കങ്ങൾ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നു ലഭ്യമായിട്ടുള്ളവയാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര് : യുദ്ധസഞ്ചിക പുസ്തകം 04 ൻ്റെ 48 ലക്കങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1944 – 1945
- ലക്കങ്ങളുടെ എണ്ണം: 48
- അച്ചടി:The Superintendent, Government Press, Madras
- സ്കാൻ ലഭ്യമായ ഇടം: കണ്ണി