1940 നവംബർ 11, 1940 ഡിസംബർ 12, 1941 ഫെബ്രുവരി 2, 1941 മാർച്ച് 3 എന്നീ തിയതികളിൽ പുറത്തിറങ്ങിയ പുഞ്ചിരി മാസികയുടെ നാലു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വെക്കുന്നത്.
ഈ മാസികയുടെ കവർ പേജുകൾ ലഭ്യമല്ലാത്തതിനാൽ, പ്രസാധകൻ, പ്രിൻ്റർ തുടങ്ങിയവരുടെ വിവരം ലഭ്യമല്ല. കൂടാതെ, പുഞ്ചിരി മാസികയെ സംബന്ധിച്ച പൊതു വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഉള്ളടക്കം പരിശോധിക്കുമ്പോൾ നർമരസമുള്ള ചെറുകവിതകൾ, കഥകൾ, ലേഖനങ്ങൾ എന്നിവ കാണപ്പെടുന്നു. മിക്ക ലേഖനങ്ങളും തൂലികാ നാമത്തിലാണ് എഴുതിയിട്ടുള്ളത്
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.