1940-ൽ പ്രസിദ്ധീകരിച്ച, കെ. ഗോദവർമ്മ എഴുതിയ പ്രബന്ധലതിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ആശാൻ്റെ കാവ്യകൃതികളെ സൂക്ഷ്മവിശകലനം ചെയ്യുന്ന ‘ഒരു നിരൂപണം’, ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയെക്കുറിച്ചുള്ള
പഠനങ്ങൾ ഉൾക്കൊള്ളിക്കുന്ന ‘ഉണ്ണായിവാര്യരുടെ ഊർജ്ജിതാശയത്വം’, അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള ‘അന്ധവിശ്വാസങ്ങളുടെ അടിത്തട്ട്’ എന്ന ലേഖനം, മലയാളഭാഷയെയും സാഹിത്യത്തെയും കുറിച്ചുള്ള ‘സാഹിതീസേവനം’, ‘ശബ്ദവ്യുത്പത്തി’ എന്നീ ലേഖനങ്ങൾ എന്നിങ്ങനെ അഞ്ച് പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: പ്രബന്ധലതിക
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 158
- സ്കാൻ ലഭ്യമായ ഇടം: കണ്ണി