1940ൽ പ്രസിദ്ധീകരിച്ച വി. ആർ. കൃഷ്ണനെഴുത്തച്ഛൻ രചിച്ച ഗ്രാമോദ്ധാരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിലെ ഗ്രാമീണ അവസ്ഥകളുടെ പരിതാപകരമായ സാഹചര്യങ്ങളെയും, അവയെ പുരോഗതിയിലേക്ക് നയിക്കുവാനുള്ള ഉപാധികളെയും കുറിച്ചുള്ള പഠനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഗ്രാമീണ സാമ്പത്തിക സ്ഥിതി, കൃഷി, വ്യവസായം, ജനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ദ്രാവിഡ ഭാഷകളിൽ നവീന ഗ്രന്ഥങ്ങളുടെ പ്രോൽസാഹനത്തിനു വേണ്ടി മദ്രാസ് സർവ്വകലാശാലയിൽ നിന്നുള്ള പദ്ധതിയനുസരിച്ച് 1939ൽ മലയാള വിഭാഗത്തിൽ സമ്മാനാർഹമായ പുസ്തകം കൂടിയാണിത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ഗ്രാമോദ്ധാരണം
- രചന: V. R. Krishnanezhuthachan
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 208
- അച്ചടി: Mangalodayam Press, Trissur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി