1940 ൽ പ്രസിദ്ധീകരിച്ച എം. എം. കാതിര് സാഹിബ് രചിച്ച ദിവ്യപ്രഭാതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മുഹമ്മദ് നബിയുടെ ജീവചരിത്ര സംക്ഷേപമാണ് ഈ കൃതി. അറബി ഭാഷയിലുള്ള മൗലിദ് ഗ്രന്ഥങ്ങളെ അനുകരിച്ചാണ് ഇതിൻ്റെ രചന. ഗദ്യവു പദ്യവും ഇടകലർത്തിയുള്ള രചനാ ശൈലെ അവലംബിച്ചിരിക്കുന്നു. ചരിത്ര പുരുഷൻ്റെ ജന്മദേശമായ മക്കാ പട്ടണത്തെ പറ്റിയും, നബി തിരുമേനിയുടെ പൂർവ്വ കുടുംബത്തെ പറ്റിയും തിരുമേനി ഭൂജാതനായ കാലഘട്ടത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ദിവ്യപ്രഭാതം
- രചന: M. M. Kathir Sahib
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 66
- പ്രസാധകൻ: M. M. Grandhavali
- അച്ചടി: Nizamiya Printing Works, Kodungallur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി