1940 – ൽ പ്രസിദ്ധീകരിച്ച, പി. ശ്രീധരൻപിള്ള രചിച്ച ദേശസഞ്ചാരകഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി. ശ്രീധരൻപിള്ള രചിച്ച ‘ദേശസഞ്ചാരകഥകൾ’ മലയാള യാത്രാവിവരണ സാഹിത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. പ്രശസ്തരായ സഞ്ചാരികളുടെ സാഹസിക കഥകൾ വിവരിച്ചുകൊണ്ട് എഴുതിയ പുസ്തകമാണിത്. ഇതിൽ ആറ് അദ്ധ്യായങ്ങളാണുള്ളത്. ഭൂമിശാസ്ത്ര പഠനത്തെയും നിരീക്ഷണങ്ങളെയും ഒരുപോലെ പരിപോഷിപ്പിക്കുന്നവയാണ് വിവരണങ്ങൾ. സാഹസികത ഇഷ്ടപ്പെടുന്ന വിദ്യാർത്ഥികളിൽ ജിജ്ഞാസ വളർത്താനും ലോകവിജ്ഞാനം വികസിപ്പിക്കാനും ഇത്തരം യാത്രാകഥകൾക്ക് സവിശേഷമായ കഴിവുണ്ട്. പാശ്ചാത്യ ഭാഷകളിൽ ഇത്തരം കൃതികൾ ധാരാളമുണ്ടെങ്കിലും മലയാളത്തിൽ ഇത്തരം പുസ്തകങ്ങൾ വിരളമാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ദേശസഞ്ചാരകഥകൾ
- രചന: പി. ശ്രീധരൻപിള്ള
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 90
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
