1939ൽ പ്രസിദ്ധീകരിച്ച ടി. കെ. കുഞ്ഞയ്യപ്പൻ രചിച്ച കർമ്മധീരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അമേരിക്കൻ വിദ്യാഭ്യാസവിചക്ഷണനും, എഴുത്തുകാരനും, പ്രഭാഷകനും രാഷ്ട്രീയനേതാവും ആയ ബുക്കർ. ടി. വാഷിംഗ്ടൻ്റെ ജീവചരിത്ര പുസ്തകമാണിത്. . പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അന്തിമ ദശകം മുതൽ 1915-ലെ മരണം വരെ അമേരിക്കൻ ഐക്യനാടുകളിലെ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിൻ്റെ ഒരു പ്രമുഖ നേതാവായിരുന്നു അദ്ദേഹം. കറുത്ത വർഗ്ഗക്കാർക്കിടയിൽ അടിമത്തത്തിൽ ജനിച്ച നേതാക്കളുടെ അവസാന തലമുറയുടെ മാതൃകയായിരുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കർമ്മധീരൻ
- രചന:T. K. Kunjayyappan
- പ്രസിദ്ധീകരണ വർഷം: 1939
- താളുകളുടെ എണ്ണം: 62
- അച്ചടി: Keralodayam Press, Thrissur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി