1939-ൽ പ്രസിദ്ധീകരിച്ച, എ. ബാലകൃഷ്ണപിള്ള എഡിറ്റ് ചെയ്ത ഗദ്യസുമാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഭാഷയിലെ മിക്ക ഗദ്യപ്രസ്ഥാനങ്ങളുടെയും ഗദ്യരൂപങ്ങളുടെയും മാതൃകകൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികളുടെ ആവശ്യാനുസരണം തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. ശാസ്ത്രം, കല, ചരിത്രം, ജീവചരിത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന പതിനേഴ് ലേഖനങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. വിദ്യാർത്ഥികൾക്ക് മാത്രമല്ല, സാഹിത്യത്തിൽ താല്പര്യമുള്ള ഏവർക്കും സഹായകമാണ് ഈ പുസ്തകം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഗദ്യസുമാവലി
- പ്രസിദ്ധീകരണ വർഷം: 1939
- അച്ചടി: K. P Works, Thiruvananthapuram
- താളുകളുടെ എണ്ണം: 202
- സ്കാൻ ലഭ്യമായ ഇടം: കണ്ണി