1939 ൽ പ്രസിദ്ധീകരിച്ച, ഭാഷാനൈഷധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നതു പി.എസ്സ്. പുരുഷോത്തമൻ നമ്പൂതിരിയാണ് .
1939 – ഭാഷാനൈഷധം
നൈഷധീയ ചരിതം നളനും ദമയന്തിയും തമ്മിലുള്ള പ്രണയകഥയെ അടിസ്ഥാനമാക്കി മഹാകവി ശ്രീഹർഷ രചിച്ച സംസ്കൃത കാവ്യമാണ്. സംസ്കൃത സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ഈ മഹാകാവ്യത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു – പൂർവ്വ, ഉത്തര, അവയിൽ ഓരോന്നിനും പതിനൊന്ന് ഖണ്ഡങ്ങളോ വിഭാഗങ്ങളോ അടങ്ങിയിരിക്കുന്നു.നൈഷധ ചരിതത്തിൻ്റെ ഭാഷ വളരെ വിപുലവും മിനുക്കിയതുമാണ്, സാധാരണയായി മണിപ്രവാളം എന്ന് വിളിക്കപ്പെടുന്ന ഭാഷാ ശൈലി. ഭാഷാ പദങ്ങളും സംസ്‌കൃത പദങ്ങളും കൂടി കലർന്ന് വേർതിരിച്ചറിയാനാവാത്ത വിധം ഭംഗിയായി മിന്നി തിളങ്ങുന്ന കവിതയാണ് മണിപ്രവാളം. മഹാകാവ്യങ്ങളിൽ വച്ച് ഗ്രന്ഥബാഹുല്യംകൊണ്ടും ആശയഗാംഭീര്യം കൊണ്ടും മഹത്തായ ഈ ശ്രീഹർഷകൃതിയുടെ മലയാളവിവർത്തനം വളരെ പ്രയാസമുള്ളതാണ്. നിഷധ രാജാവായ നളൻ്റെ കഥയാണ് ഭാഷാ നൈഷധത്തിൻ്റെ പ്രമേയം.ഈ പുസ്തകത്തിൽ ഒന്നും രണ്ടും സർഗ്ഗങ്ങളാണ് വിവർത്തനം ചെയ്തിരിക്കുന്നത് .
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്:ഭാഷാനൈഷധം
- പ്രസിദ്ധീകരണ വർഷം:1939
- വിവർത്തനം:പി.എസ്സ്. പുരുഷോത്തമൻ നമ്പൂതിരി
- അച്ചടി: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
- താളുകളുടെ എണ്ണം:82
- സ്കാൻ ലഭ്യമായ ഇടം:കണ്ണി