1938-ൽ ഫാറം 2-ലെ വിദ്യാർത്ഥികൾക്കായി ടി. നാരായണ മേനോൻ എഴുതിയ മലയാള ഇന്ത്യാ ചരിത്രം ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യത്തിൻ്റെ ഭരണകാലഘട്ടവും ഇംഗ്ലീഷുകാരുടെ ഇന്ത്യയിലേക്കുള്ള വരവും മറ്റു ചരിത്രനായകരുടെ ജീവിതകാലവും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: മലയാള ഇന്ത്യാ ചരിത്രം –
- രചന: ടി. നാരായണ മേനോൻ
- പ്രസിദ്ധീകരണ വർഷം: 1938
- താളുകളുടെ എണ്ണം: 144
- അച്ചടി: V V Press, Thrissur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി