1937 – പ്രബന്ധമാലിക

1937– ൽ  വർഗ്ഗീസ് തലക്കെട്ടി പ്രസിദ്ധീകരിച്ച, പ്രബന്ധമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1937 - പ്രബന്ധമാലിക
1937 – പ്രബന്ധമാലിക

വിദ്യാഭ്യാസവും സാഹിത്യവും അഭിവൃദ്ധിപ്പെടുത്താൻ വിദ്യാർത്ഥികൾക്കും വായനക്കാർക്കും ഉപകാരപ്പെടുന്ന വിധത്തിൽ പ്രശസ്ത സാഹിത്യകാരന്മാർ വിവിധ വിഷയങ്ങളിൽ എഴുതിയ മലയാള പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി. പാഠ്യ വിഷയം പഠിക്കുവാനുള്ള വഴി എളുപ്പമാക്കുക, വിദ്യാർത്ഥികളുടെ നിരീക്ഷണശക്തിയും അനുകരണശക്തിയും വികസിപ്പിക്കുക, കാവ്യരസാസ്വാദനത്തിനുള്ള അഭിരുചി വർദ്ധിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ പാഠങ്ങളുടെ അവസാനം കുറിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പ്രബന്ധമാലിക
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 192
  • അച്ചടി: The Deccan Printing House, Calicut
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *