1937- ഒരു നൂറ്റാണ്ടിനു മുൻപ് – സി. വി. കുഞ്ഞുരാമൻ

1937-ൽ പ്രസിദ്ധീകരിച്ച, സി. വി. കുഞ്ഞുരാമൻ എഴുതിയ ഒരു നൂറ്റാണ്ടിനു മുൻപ്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1937- ഒരു നൂൂറ്റാണ്ടിനു മുൻപ് - സി. വി. കുഞ്ഞുരാമൻ
1937- ഒരു നൂറ്റാണ്ടിനു മുൻപ് – സി. വി. കുഞ്ഞുരാമൻ

നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന ശാസ്താം കോവിൽ എന്ന ക്ഷേത്രത്തിലെ ഉത്സവകാലവും ആ ക്ഷേത്രത്തിലെ ആചാരങ്ങളും ആണ് ഈ പുസ്തകത്തിലുള്ളത്. ക്ഷേത്രത്തിൻ്റെ അവകാശികൾ അഞ്ചു കുടുംബങ്ങളാണ്. അവർ ചാന്നാട്ടികൾ, ചാന്നാന്മാർ എന്ന് അറിയപ്പെടുന്നു.

തൊണ്ണൂറ്റിയാറ് കൊല്ലം മുൻപ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന വിളക്കെടുപ്പു എന്ന ആചാരത്തിനിടയിൽ മൂന്നുപേർ ഒരു പ്രണയ കഥയുടെ പൂർവ വൃത്താന്തങ്ങൾ ഓർത്തു പറഞ്ഞു രസിക്കുമ്പോൾ രഹസ്യമായി നിന്നു കേട്ടതിൻ്റെ ഓർമ്മയാണ് സി.വി. കുഞ്ഞുരാമൻ ഒരു ചെറുകഥയായി ഈ പുസ്തകത്തിൽ പറയുന്നത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ഒരു നൂറ്റാണ്ടിനു മുൻപ്
  • രചന :സി. വി. കുഞ്ഞുരാമൻ
  • പ്രസിദ്ധീകരണ വർഷം : 1937
  • താളുകളുടെ എണ്ണം : 18
  • സ്കാൻ ലഭ്യമായ ഇടം കണ്ണി

Leave a Reply

Your email address will not be published. Required fields are marked *