1937ൽ പ്രസിദ്ധീകരിച്ച, പി. കൃഷ്ണൻ നായർ രചിച്ച കാവ്യജീവിതവൃത്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള കവിതയുടെ സ്വഭാവത്തെ കുറിച്ചും, കാവ്യജീവിതത്തിന്റെ ലക്ഷ്യങ്ങൾ, മൂല്യങ്ങൾ, ശൈലി തുടങ്ങിയവയെ കുറിച്ചും ആഴത്തിൽ പരിശോധിക്കുന്നതാണ് ഈ കൃതി. കാവ്യത്തിന്റെ ലക്ഷ്യം, കവിയുടെ ആത്മാന്വേഷണവും, സമൂഹത്തെ സ്വാധീനിക്കാനുള്ള ചുമതലകളും, പൗരസ്ത്യവും പാശ്ചാത്യവുമായ കാവ്യശൈലികളുടെ താരതമ്യം. രസതന്ത്രം, കാവ്യശാസ്ത്രം, അനുഭാവം മുതലായവയെ കുറിച്ചുള്ള നിരീക്ഷണങ്ങളുമാണ് പ്രതിപാദ്യ വിഷയങ്ങൾ.
പുസ്തകത്തിൻ്റെ രണ്ടാം ഭാഗമാണ് ഇവിടെ പങ്കുവെക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: കാവ്യജീവിതവൃത്തി
- പ്രസിദ്ധീകരണ വർഷം: 1937
- അച്ചടി: Thompson and Co Ltd, Madras
- താളുകളുടെ എണ്ണം: 612
- സ്കാൻ ലഭ്യമായ ഇടം: കണ്ണി