1936ൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പ്രകൃതിശാസ്ത്രം ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പി. അപ്പുക്കുട്ട മേനോൻ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: പ്രകൃതിശാസ്ത്രം ഒന്നാം ഭാഗം
- പ്രസിദ്ധീകരണ വർഷം: 1936
- രചന: P. Appukutta Menon
- താളുകളുടെ എണ്ണം: 132
- അച്ചടി: Vidya Vinodini Press, Trichur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി