1936-ൽ കെ.എൻ. ഗോപാലപിള്ള പ്രസിദ്ധീകരിച്ച, പ്രബന്ധമാലിക – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930-കളിലെ കേരളത്തിന്റെ വിദ്യാഭ്യാസ–സാമൂഹിക പശ്ചാത്തലം പ്രതിഫലിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. സാഹിത്യബോധം, ഭാഷാചിന്ത, സാമൂഹിക–സാംസ്കാരിക വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കിയ, വിദ്യാർത്ഥികൾക്കും പൊതുവായ വായനക്കാർക്കും വേണ്ടി തയ്യാറാക്കിയ ലളിതമായ പ്രബന്ധങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: പ്രബന്ധമാലിക – ഒന്നാം ഭാഗം
- പ്രസിദ്ധീകരണ വർഷം: 1936
- അച്ചടി: Sridhara Press, Trivandrum
- താളുകളുടെ എണ്ണം: 164
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
