1936 – മുരളീധരൻ

1936-ൽ പ്രസിദ്ധീകരിച്ച, പന്തളം കെ.പി. രാമൻ പിള്ള എഴുതിയ മുരളീധരൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അഞ്ചു സർഗങ്ങളായാണ് ഈ ലഘുകാവ്യത്തെ തിരിച്ചിരിക്കുന്നത്. സർഗങ്ങളെ വീണ്ടും ഒന്ന്, രണ്ട്.. എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. തെരുവിൽ അലഞ്ഞു നടക്കുന്ന അനാഥബാലനായ മുരളീധരൻ ആണ് കഥാനായകൻ. അവൻ്റെ കൈയിലുള്ള ഓടക്കുഴലിലൂടെ മനോഹരമായ സംഗീതം തെരുവിലെ സകല മനുഷ്യരും ആസ്വദിക്കുന്നു, എങ്കിലും ആ സാധു ബാലനും ഒരു മനുഷ്യനാണെന്നും അവനും മനുഷ്യസഹജമായ ആവശ്യങ്ങളുണ്ടെന്നും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വകയെങ്കിലും അവൻ തൻ്റെ പാട്ടു കേൾക്കുന്ന ശ്രോതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നതും അവർ തിരിച്ചറിയുന്നില്ല. മുരളീധരനെപ്പോലെ അനാഥരും നിർധനരുമായ ധാരാളം കലാകാരന്മാർ ഈ ലോകത്തുണ്ടെന്നതും അവരിൽ അധികം പേർക്കും പ്രോത്സാഹനമൊന്നും ലഭിക്കാത്തതിനാൽ തനിയെ അസ്തമിച്ചു പോവുകയാണെന്നും കവിതയിൽ പറയുന്നു. വൃന്ദാവനം ഗ്രന്ഥാവലിയിൽ നമ്പർ ഒന്ന് ആയാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മുരളീധരൻ
  • രചയിതാവ്: പന്തളം കെ.പി. രാമൻ പിള്ള
  • താളുകളുടെ എണ്ണം: 59
  • അച്ചടി: B.V. Printing Works, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *