1935 ഏപ്രിൽ മുതൽ 1936 മാർച്ച് വരെ പ്രസിദ്ധീകരിച്ച, ലക്ഷ്മീഭായി മാസികയുടെ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലക്ഷ്മീഭായ് മാസിക മലയാളത്തിലെ ആദ്യ കാല വനിതാ മാസികകളിൽ ഒന്നായിരുന്നു. 1905-ൽ വെള്ളായ്ക്കൽ നാരായണമേനോൻ്റെ ഉടമസ്ഥതയിലായിരുന്നു ഈ മാസിക തുടങ്ങിയതെന്നും, ഒരു പാടുകാലം പ്രസിദ്ധീകരണത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്ന മാസിക ആദ്യകാല കഥാകാരികളുടെ പ്രധാനവേദിയായിരുന്നുവെന്നും,1940 വരെ ഇത് രംഗത്തുണ്ടായിരുന്നതായും കേരളത്തിലെ ആദ്യകാല വനിതാ മാസികളെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ പറയുന്നു.(https://keralawomen.gov.in/ml/vanaitaamaasaikakalautae-tautakakam)
പ്രധാനമായും കേരളത്തിലെ ഉന്നത, മധ്യവർഗ്ഗ ഹിന്ദുക്കൾക്കിടയിൽ പ്രസിദ്ധീകരിക്കുകയും പ്രചരിക്കുകയും ചെയ്തിരുന്നു മാസിക ശാരദ, മഹിള തുടങ്ങിയ മാസികകൾക്കൊപ്പം, സ്ത്രീയുടെ വിദ്യാഭ്യാസം, സാമൂഹിക ബാധ്യതകൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ നീക്കങ്ങൾ നടത്തിയതായി പറയപ്പെടുന്നു.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്തിരിക്കുന്ന ഈ 12 ലക്കങ്ങൾ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി യിൽ നിന്നു ലഭ്യമായിട്ടുള്ളവയാണ്. 1110 മേടം മുതൽ 1111 മീനം (1935 ഏപ്രിൽ മുതൽ 1936 മാർച്ച്) വരെയുള്ള പന്ത്രണ്ടു ലക്കങ്ങളിലെ തുടക്കത്തിലുള്ള കവർ പേജുകളിൽ പുസ്തകം മുപ്പത്തിയൊന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യത്തെ നാലു പേജുകൾ കൂട്ടിചേർക്കപ്പെട്ടവയാണ് .ആ കാലഘട്ടത്തിൽ വിറ്റഴിക്കപ്പെടാത്ത ലക്കങ്ങൾ പിന്നീട് കൂട്ടി ചേർത്ത് അച്ചടിക്കപ്പെട്ടു എന്നാണ് മനസിലാക്കുന്നത്.
അന്നത്തെ മാസികയുടെ ഉള്ളടക്കത്തിൽ സ്ത്രീ വിദ്യാഭ്യാസം സംബന്ധിച്ച സംവാദങ്ങൾക്കും അവകാശവാദങ്ങൾക്കും വലിയ പ്രാമുഖ്യമുണ്ടായിരുന്നു. മാതൃഭാഷ, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, ഗൃഹവ്യവസ്ഥ, ആരോഗ്യം, കല തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി, സ്ത്രീ വിദ്യാഭ്യാസം ആഗോളവത്കരിക്കണമെന്നായിരുന്നു ആവശ്യം. ഇതിനെത്തുടർന്ന് ഗൃഹവൈഭവത്തിൽ നിന്നു സ്ത്രീയുടെ മുന്നോട്ടുള്ള വളർച്ചക്കും, സമകാലിക സമുദായ നവോത്ഥാനങ്ങളുടെ ഭാഗമായും ഇവ സംവദിക്കയും ചെയ്തു. സ്ത്രീ സമത്വത്തെപറ്റിയുള്ള പഠനം നടത്തുന്നവർക്ക് ഈ മാസിക വളരെയധികം ഉപയോഗപ്രദമാണ്. നവോത്ഥാന കാലഘട്ടത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ ധാരകൾ ഇതിലൂടെ പഠിക്കുവാൻ സാധിക്കും.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര് : ലക്ഷ്മീഭായി മാസിക
- പ്രസിദ്ധീകരണ വർഷം: 1935
- താളുകളുടെ എണ്ണം: 40
- അച്ചടി:Capital Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി