1935-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ഹൃദയകൗമുദി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പതിമൂന്ന് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ലഘുകവിതകളിൽ നിന്നു വ്യത്യസ്തമായി ഇതിലെ പല കവിതകളും ഖണ്ഡങ്ങളായി തിരിച്ചിട്ടുണ്ട്. അതുകൊണ്ടാവാം ഖണ്ഡകൃതികളുടെ കൂട്ടത്തിൽ ഹൃദയകൗമുദിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉപശീർഷകമായി നൽകിയിരിക്കുന്നത്` ഖണ്ഡകൃതികൾ അഞ്ചാം ഭാഗം എന്നാണ്. എങ്കിലും ഈ സമാഹാരത്തിലെ ‘വേണ്ടല്ലോ വേറിട്ടൊന്നിനും’, ‘അന്നുതാൻ സ്വതന്ത്രരാം’, ‘ദുഃഖിക്കൊല്ല’, ‘സമുദ്രോക്തി’ എന്നീ കവിതകൾ ദീർഘങ്ങളല്ല. ഉള്ളൂരിൻ്റെ കവിതാസമാഹാരങ്ങളുടെ കൂട്ടത്തിൽ അധികം പ്രശസ്തമായ സമാഹാരമല്ല ഹൃദയകൗമുദി
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഹൃദയകൗമുദി
- രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
- പ്രസിദ്ധീകരണ വർഷം: 1935
- താളുകളുടെ എണ്ണം: 110
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
