1934-ൽ പ്രസിദ്ധീകരിച്ച, ഗലീലിയോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
നവീനശാസ്ത്രനായകന്മാർ എന്ന സീരീസിലെ ഒന്നാമത്തെ പുസ്തകം ആണ് ഇത്. ശാസ്ത്രത്തെയും ശാസ്ത്രജ്ഞന്മാരെയും കുറിച്ച് മലയാളഭാഷ മാത്രം അറിയാവുന്നവർക്കായി തയ്യാറാക്കിയതാണ് ഈ സീരീസിലെ പുസ്തകങ്ങൾ. ശാസ്ത്രത്തിലെ മൗലികതത്വങ്ങൾ, സാങ്കേതികവിദ്യയുടെ വളർച്ച, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രത്തെ സംക്ഷിപ്തമായും ലളിതമായും ആളുകളിലേക്കെത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇവ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭൗതികശാസ്ത്രജ്ഞനും, വാന നിരീക്ഷകനും, ജ്യോതിശാസ്ത്രജ്ഞനും, തത്ത്വചിന്തകനുമായ ഗലീലിയോ ഗലീലിയെ കുറിച്ചുള്ളതാണ് ഈ പുസ്തകം. പുസ്തകത്തിൻ്റെ കൈയെഴുത്തുപ്രതി തയ്യാറാക്കിയത് എൻ. രാഘവകുറുപ്പ് ആണ്
ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ഗലീലിയോ
- പ്രസിദ്ധീകരണ വർഷം: 1934
- താളുകളുടെ എണ്ണം: 66
- അച്ചടി:Vidhyabhivardhini Press
- സ്കാൻ ലഭ്യമായ ഇടം: കണ്ണി