1934 – ഭാഷാനൈഷധം ചമ്പു

1934-ൽ പ്രസിദ്ധീകരിച്ച, മഴമംഗലം നാരായണൻ നമ്പൂതിരി എഴുതിയ ഭാഷാനൈഷധം ചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഷാനൈഷധം മലയാളത്തിലെ പ്രശസ്തമായ ഒരു ചമ്പു കാവ്യമാണ്. പതിനേഴാം ശതകം ആണിതിന്റെ രചനാകാലം എന്ന് കരുതപ്പെടുന്നു. ശ്രീഹർഷൻ എഴുതിയ, സംസ്കൃതത്തിലെ പ്രശസ്തകാവ്യമായ നൈഷധചരിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതി ദമയന്തിയുടെയും നളൻ്റെയും കഥയെ ആധാരമാക്കുന്നു. ചമ്പു ശൈലി പ്രകാരം ഗദ്യവും പദ്യവും സമന്വയിപ്പിച്ചാണ് ഇത് രചിച്ചിരിക്കുന്നത്. മധ്യകാല ചമ്പുക്കളിൽ രാമായണം ചമ്പു കഴിഞ്ഞാൽ പ്രാധാന്യം അർഹിക്കുന്ന കൃതി നൈഷധം ചമ്പുവാണ്‌.

സംസ്കൃതബദ്ധമായിരുന്ന സാഹിത്യരീതികളിൽ നിന്ന് വ്യത്യസ്തമായി മണിപ്രവാള സാഹിത്യം മലയാളത്തിന് പുതിയൊരു ദിശ നൽകി. ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയെ ഈ രചനാരീതികൾ ഏറെ സഹായിച്ചു. ഗദ്യഭാഗങ്ങൾക്ക് മധ്യകാല മലയാള രീതിയും പദ്യഭാഗങ്ങൾക്ക് സംസ്കൃത വൃത്തങ്ങളും ഉപയോഗിക്കുന്നു. പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് മഹാകവി ഉള്ളൂർ ആണ്. എഡിറ്റ് ചെയ്തിരിക്കുന്നത് പട്ടത്തിൽ പത്മനാഭ മേനോൻ ആണ്. അദ്ദേഹത്തിൻ്റെ തന്നെ നീണ്ട അവതാരികയും പുസ്തകത്തിൻ്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്.

നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം ആണ് പുസ്തകത്തിൻ്റെ വിതരണക്കാർ

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാനൈഷധം ചമ്പു
  • രചന: മഴമംഗലം നാരായണൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 618
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *