1934 മുതൽ 1937 വരെ പ്രസിദ്ധീകരിച്ച, കൈരളി മാസികയുടെ പുസ്തകം 19, 21 ലെ 23 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലെ ഒരു സുപ്രധാന സാംസ്കാരിക, സാഹിത്യ മാസികയാണ് കൈരളി മാസിക. ഈ മാസിക മലയാളത്തിലെ നവോത്ഥാനകാലത്ത് പ്രസിദ്ധമായ നിരവധി എഴുത്തുകാരുടെയും ചിന്തകരുടെയും രചനകൾക്ക് വേദിയായി പ്രവർത്തിച്ചു. സാഹിത്യരചനകൾ, കവിതകൾ, കഥകൾ, നിരൂപണങ്ങൾ, സാമൂഹ്യ-സാംസ്കാരിക ലേഖനങ്ങൾ, രാഷ്ട്രീയ പ്രതിപാദനങ്ങൾ തുടങ്ങിയവയാണ് മാസികയുടെ ഉള്ളടക്കം. ലയാളത്തിലെ നിരവധി എഴുത്തുകാരുടെ ആദ്യകാല രചനകൾ കൈരളിയിൽ പ്രസിദ്ധമായി. ഭാഷാശൈലിയുടെ നവീകരണത്തിലും സാമൂഹിക ബോധവൽക്കരണത്തിലും മാസികയ്ക്ക് വലിയ പങ്കുണ്ട്. ജി. ശങ്കരക്കുറുപ്പ്, കെ.കെ. രാജാ, കെ.വി. രാഘവൻ നായർ തുടങ്ങിയവർ ഈ മാസികയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നതായി 1934 കാലങ്ങളിൽ പ്രസിദ്ധീകരിച്ച പതിപ്പുകളിൽ നിന്നും മനസ്സിലാക്കാം. ലക്കങ്ങളുടേ കവർ പേജുകൾ ലഭ്യമല്ലാത്തതിനാൽ എഡിറ്റർ, പ്രസാധകർ, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
രേഖ 1.
- പേര് : കൈരളി മാസിക – പുസ്തകം 19 ൻ്റെ 12 ലക്കങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1934 – 1935
- ലക്കങ്ങളുടെ എണ്ണം: 12
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2.
- പേര് : കൈരളി മാസിക – പുസ്തകം 21 ൻ്റെ 11 ലക്കങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1936 – 1937
- ലക്കങ്ങളുടെ എണ്ണം: 11
- സ്കാൻ ലഭ്യമായ ഇടം: കണ്ണി