1933-ൽ പ്രസിദ്ധീകരിച്ച, മഹോപാദ്ധ്യായ ഏ. പരമേശ്വരശാസ്ത്രികൾ എഴുതിയ കഥാമകരന്ദം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പുരാണസംബന്ധിയായ സത്കഥകൾ വഴി കുട്ടികൾക്ക് വിജ്ഞാനം നൽകണമെന്ന ലക്ഷ്യത്തെ മുൻ നിർത്തി മഹോപാദ്ധ്യായ എ. പരമേശ്വരശാസ്ത്രികൾ രചിച്ച ഗ്രന്ഥമാണ് കഥാമകരന്ദം. പുസ്തകത്തിലെ ഭാഷാരീതി കുട്ടികൾക്ക് വായിച്ച് ആസ്വദിക്കാൻ പാകത്തിലുള്ളതാണ്. ശ്രീസൂര്യ ശതകം, ശ്രീചണ്ഡീശതകം തുടങ്ങിയ സംസ്കൃത കാവ്യങ്ങളുടെ വ്യാഖ്യാതാവും ഉപദേശമാല, ശ്രീചിത്രാവതാരവിജയം, തർക്കസാരം, ദർശനങ്ങളും ദ്രഷ്ടാക്കളും, അമൂല്യരത്നം(നോവൽ) മുതലായ കൃതികളുടെ കർത്താവുമാണ് പരമേശ്വര ശാസ്ത്രി.ശ്രീ വത്സം, ബ്രഹ്മാവിനു പിണഞ്ഞ വിഡ്ഡിത്തം, ഒരു രാജാവു പഠിച്ച ലോകതത്ത്വം, ധ്രുവൻ, പ്രഹ്ലാദൻ, ശകുന്തമഹാരാജാവ് എന്നിങ്ങനെ ആറു കഥകളാണ് പുസ്തകത്തിലുള്ളത്.സമദർശി മാസികയുടെയും ഇ.വി രാമൻ നമ്പൂതിരിയുടെയും പുസ്തകാഭിപ്രായങ്ങൾ ആദ്യ ഭാഗത്ത് കൊടുത്തിട്ടുണ്ട്
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കഥാമകരന്ദം
- രചന: മഹോപാദ്ധ്യായ എ. പരമേശ്വരശാസ്ത്രികൾ
- പ്രസിദ്ധീകരണ വർഷം: 1933
- താളുകളുടെ എണ്ണം: 62
- അച്ചടി: The Anantha Rama Varma Press, Thiruvananthapuram
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
