1933 ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ് പരമേശ്വരയ്യർ രചിച്ച ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി എന്ന പുസ്തകത്തിൻ്റെ ഒൻപതാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാധവ ചാക്യാരുടേതെന്ന് പറയപ്പെടുന്ന ശങ്കരവിജയത്തിൽ നിന്നു സംഗ്രഹിച്ചിട്ടുള്ള കാവ്യമാണ് ഭക്തിദീപിക. കഥാംശത്തിൽ മൂലകൃതിയിൽ നിന്നും വ്യത്യാസമൊന്നും വരുത്തിയിട്ടില്ല . സകലമനുഷ്യർക്കും സഞ്ചരിക്കാവുന്ന ഒരു പാതയാണ് ഭക്തിമാർഗം എന്ന് ഇതിൽ സൂചിപ്പിക്കുന്നു .
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി
- രചയിതാവ്: ഉള്ളൂർ എസ്. പരമേശ്വരയ്യർ
- പ്രസിദ്ധീകരണ വർഷം: 1933
- അച്ചടി: ഉള്ളൂർ പബ്ലിഷേഴ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 88
- സ്കാൻ ലഭ്യമായ ഇടം: കണ്ണി