1933 ഏപ്രിലിൽ പുറത്തിറങ്ങിയ പുഞ്ചിരി മാസികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഈ മാസികയുടെ കവർ പേജുകൾ ലഭ്യമല്ലാത്തതിനാൽ, പ്രസാധകൻ, പ്രിൻ്റർ തുടങ്ങിയവരുടെ വിവരം ലഭ്യമല്ല. കൂടാതെ, പുഞ്ചിരി മാസികയെ സംബന്ധിച്ച പൊതു വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഉള്ളടക്കം പരിശോധിക്കുമ്പോൾ, ഹാസ്യം, ആക്ഷേപഹാസ്യം എന്നിവയ്ക്കു വേണ്ടി മധ്യ തിരുവിതാംകൂർ ഭാഗത്ത് നിന്നും പ്രസിദ്ധീകരിച്ച മാസികയാണെന്ന് കാണുന്നു. എല്ലാ ലേഖനങ്ങളും തൂലികാ നാമത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവസാന താളുകളിൽ കോട്ടയം, തിരുവല്ല, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പരദൂഷണങ്ങൾ ‘എൻ്റെ വടക്കൻ സർക്കീട്ട്’ എന്ന തലക്കെട്ടിൽ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
-
- പേര്: പുഞ്ചിരി
- പ്രസിദ്ധീകരണ തീയതി: 1933 ഏപ്രിൽ
- താളുകളുടെ എണ്ണം: 24
- അച്ചടി: n.a.
- സ്കാൻ ലഭ്യമായ ഇടം: കണ്ണി