1933 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ രസികൻ മാസികയുടെ (പുസ്തകം 4 ലക്കം 8) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഒരു കാലത്തെ മികച്ച ആക്ഷേപഹാസ്യ മാസികയായിരുന്നു രസികൻ. ഇപ്പോൾ പ്രസിദ്ധീകരണം നിലച്ച ഈ മാസിക അന്നത്തെ സർക്കാരിനെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരെയും മറ്റും കടുത്ത ഭാഷയിൽ വിമർശിക്കുന്ന ലേഖനങ്ങൾ എഴുതിയിരുന്നു. ഹാസ്യരസ പ്രധാനമായ കഥകളും, കവിതകളും, ലേഖനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഈ പ്രസിദ്ധീകരണം. മാസികയുടെ കവർ പേജുകൾ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ പ്രസിദ്ധീകരിക്കപ്പെട്ട വർഷം, അച്ചടി, പ്രസാധകർ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. മാസികയിലെ ചില ലേഖനങ്ങളിൽ നിന്നും പരസ്യങ്ങളിൽ നിന്നും പ്രസിദ്ധീകരണ വർഷം ഊഹിച്ചെടുത്താണ് ഈ സ്കാൻ റിലീസ് ചെയ്തിട്ടുള്ളത്.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: രസികൻ മാസിക പുസ്തകം 04 ലക്കം 08
- പ്രസിദ്ധീകരണ വർഷം: 1933
- താളുകളുടെ എണ്ണം: 24
- സ്കാൻ ലഭ്യമായ ഇടം: കണ്ണി