1932-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ചിത്രോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഉള്ളൂർ എഴുതിയ നീണ്ട കാവ്യമാണ് ചിത്രോദയം. നാലു ഭാഗങ്ങളായി കവിതയെ തിരിച്ചിരിക്കുന്നു. ഭാരതഭൂമിയുടെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തെക്കുറിച്ചെഴുതിയതാണ് കവിത. കവിതയിൽ കല്പവൃക്ഷമായ നാളികേരത്തെ ആറാമത്തെ സ്വർവൃക്ഷമായി സങ്കല്പിക്കുന്നു. യശസ്സു കൊണ്ടു തിരുവിതാംകൂറിനെ കൈലാസത്തോടുപമിക്കുന്നു. എല്ലാവർക്കും ആസ്പദമാകുന്നു ശ്രീപത്മനാഭൻ.
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ചിത്രോദയം
- രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 50
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
