1930, 1931, 1932,1938- വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ഗുരുനാഥൻ മാസിക – പുസ്തകം 10, 11, 18 – ൽ ഉൾപ്പെട്ട 26 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസ മാസികയാണ് ഗുരുനാഥൻ മാസിക. അധ്യാപകർക്കായി ചിന്തോദ്ദീപകമായ ലേഖനങ്ങളും ആഗോള വിദ്യാഭ്യാസ രീതികളും പരിചയപ്പെടുത്തുവാൻ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസപരമായ ലേഖനങ്ങൾ, കവിതകൾ, ശാസ്ത്രവിഷയങ്ങൾ, ഭാഷാപരമായ ചർച്ചകൾ എന്നിവയായിരുന്നു ഇതിലെ പ്രധാന ആകർഷണം. മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും വളർച്ചയിൽ വലിയ പങ്കുവഹിച്ച മാസിക, ആധുനിക കേരളത്തിലെ അധ്യാപക പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനും പ്രചോദനമായിട്ടുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
-
- പേര്: ഗുരുനാഥൻ മാസിക
- പ്രസിദ്ധീകരണ വർഷം: 1930, 31, 32, 38.
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
