1928 – ൽ പ്രസിദ്ധീകരിച്ച, വി. കോമൻ മേനോൻ,
ആർ. വാസുദേവ പൊതുവാൾ എന്നിവർ രചിച്ച സത്യം തെളിഞ്ഞു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിമല എന്ന നായികയുടെ ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. അവളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ചില നിഗൂഢ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നു. വിമലയ്‌ക്കെതിരെയുള്ള വ്യാജമായ ആരോപണങ്ങളും അതുണ്ടാക്കുന്ന കുടുംബ പ്രശ്നങ്ങളുമാണ് ഈ നോവലിൻ്റെ പ്രമേയം
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സത്യം തെളിഞ്ഞു
- രചയിത്താക്കൾ: വി. കോമൻ മേനോൻ, ആർ. വാസുദേവ പൊതുവാൾ
- പ്രസിദ്ധീകരണ വർഷം: 1928
- അച്ചടി: Mangalodayam Press, Trichur
- താളുകളുടെ എണ്ണം: 178
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
