1928 – സുഗ്രീവസഖ്യം – രാമായണം ഭാഷാചമ്പൂപ്രബന്ധം

1928-ൽ പ്രസിദ്ധീകരിച്ച, സുഗ്രീവസഖ്യം – രാമായണം ഭാഷാചമ്പൂപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സംസ്കൃത സാഹിത്യപ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചമ്പൂപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പുനം നമ്പൂതിരി ആണെന്ന് കരുതപ്പെടുന്നു. സുഗ്രീവസഖ്യം രാമായണത്തിലെ കിഷ്കിന്ദാകാണ്ഡത്തിൽ നിന്നെടുത്ത ഒരു ഭാഷാചമ്പൂപ്രബന്ധമാണ്. സഹോദരനും ബലവാനുമായ ബാലിയെ പേടിച്ച് സുഗ്രീവൻ ഋശ്യമൂകാചലത്തിൽ അഭയം തേടിയിരിക്കുകയാണ്. സീതയെ തേടിയിറങ്ങിയ രാമലക്ഷ്മണന്മാർ പമ്പാനദിക്കരയിലെത്തുന്നു. പർവതമുകളിലിരുന്ന് രാമലക്ഷ്മണന്മാരെ കണ്ട സുഗ്രീവൻ, വരുന്നത് ശത്രുവാണോ മിത്രമാണോ എന്നറിയാൻ ഹനുമാനെ പറഞ്ഞയക്കുകയും പിന്നീടത് മഹാസഖ്യത്തിലേക്ക് വഴി തെളിക്കയും ചെയ്തു. ബാലിയെ കൊന്ന് രാജ്യം തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് രാമൻ സുഗ്രീവനെ അറിയിക്കുകയും തിരിച്ച് സീതയെ കണ്ടെത്താൻ താനും കൂടെയുള്ളവരും സഹായിക്കാമെന്ന് സുഗ്രീവനും തമ്മിൽ ധാരണയായി

ഈ പ്രബന്ധത്തിൽ കാവ്യഭാഷയും പ്രാസഭംഗിയും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. ചമ്പു രചനാശൈലി പ്രകാരം ഗദ്യ-പദ്യ മിശ്രിതമാണ് കൃതി

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുഗ്രീവസഖ്യം – രാമായണം ഭാഷാചമ്പൂപ്രബന്ധം
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: രാമാനുജ മുദ്രാലയം
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *