1928 ൽ തൃശ്ശൂർ വിവേകോദയം ഹൈ സ്കൂളിലെ സംസ്കൃത പണ്ഡിതനായിരുന്ന ടി. ആർ. നാരായണയ്യർ രചിച്ച നന്തൻ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശിവഭക്തിയിൽ അഗ്രഗണ്യനായ നന്തൻ്റെ ജീവിതകഥയാണ് ഉള്ളടക്കം. ശിവഭക്തവിലാസം തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്ന നന്തൻ ചരിത്രം മിക്ക പ്രാദേശിക ഭാഷകളിലും രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ആദ്യമായാണ് ഈ പുസ്തകത്തിലൂടെ പുറത്തുവരുന്നത് എന്ന് ഗ്രന്ഥകർത്താവ് സാക്ഷ്യപ്പെടുത്തുന്നു.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: നന്തൻ ചരിത്രം
- രചന: ടി. ആർ. നാരായണയ്യർ
- പ്രസാധകൻ : K. Sankaran Moossad
- പ്രസിദ്ധീകരണ വർഷം: 1928
- താളുകളുടെ എണ്ണം: 68
- അച്ചടി: Jnanasagaram Pusthakasala, Trissivaperur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി