1928-ൽ പ്രസിദ്ധീകരിച്ച, ഏ. രാമപ്പൈ എഴുതിയ മഹമ്മദീയനിയമം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1928 – മഹമ്മദീയനിയമം
ഇസ്ലാം മതം അനുവർത്തിക്കുന്നവരിൽ വ്യക്തിഗതമായി വിവിധ നിയമങ്ങളെ പിന്തുടരുന്നവരുണ്ട്. കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിഭാഗവും ഷാഫി സമ്പ്രദായം ശീലിക്കുന്നവരാണ്. ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള വിവിധ മുസ്ലീം നിയമഗ്രന്ഥങ്ങളിൽ നിന്നു ഷാഫി നിയമതത്വങ്ങളെ ക്രോഡീകരിച്ചെടുത്തിട്ടുള്ളതാണ് ഈ പുസ്തകം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മഹമ്മദീയനിയമം
- രചന: ഏ. രാമപ്പൈ
- പ്രസിദ്ധീകരണ വർഷം: 1928
- അച്ചടി: വിദ്യാഭിവർദ്ധിനി പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 146
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
